
ചെങ്ങന്നൂർ : ഓണകാലത്തിന് മുന്നോടിയായി പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി ചെങ്ങന്നൂർ നഗരസഭ ആരോഗ്യ വിഭാഗം, ചെങ്ങന്നൂർ ജില്ലാ ആശുപത്രി പൊതുജനാരോഗ്യ വിഭാഗം,ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളിലും തട്ടുകടകളിലും സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതുമായ സാഹചര്യങ്ങൾ, ജീവനക്കാരുടെ വ്യക്തി ശുചിത്വം തുടങ്ങിയ പൊതുജനാരോഗ്യ-ഭക്ഷ്യസുരക്ഷാ പരിശോധിച്ച് പൊതു ജനാരോഗ്യ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുകയും നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. അങ്ങാടിക്കൽ തെക്ക് പ്രിയ ഹോട്ടൽ, ലിജി ഹോട്ടൽ, എം.സി.മിനി മാർട്ട്, എവിൻസ് മാർട്ട്, സ്മോക്കി ഷാക്ക്, പ്രകാശ് ചിക്കൻ 65 ഹോട്ടൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നഗരസഭ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.മനോജ്, ചെങ്ങന്നൂർ ജില്ലാ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിഎസ്. മഹാദേവ്, ഭക്ഷ്യസുരക്ഷാ ഓഫീസർ ശരണ്യ ആർ എന്നിവർ പങ്കെടുത്തു










